കൈഞരമ്പ് മുറിക്കുന്ന വീഡിയോ പെണ്‍സുഹൃത്ത് അയച്ചുനൽകി; യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം ദില്ലിയിൽ

death

കൈഞരമ്പ് മുറിക്കുന്ന വീഡിയോ പെണ്‍സുഹൃത്ത് അയച്ചുനൽകിയതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ദില്ലി അനന്ത് വിഹാറിലാണ് സംഭവമുണ്ടായത്. ദില്ലി സ്വദേശിയായ അരുണ്‍ നന്ദയെന്ന യുവാവാണ് മരിച്ചത്.

Also Read; ‘അപകടത്തിലേക്ക് തുറന്ന യാത്രകൾ’; ‘തൊഴിലാളികളുടെ ജീവന് പ്രാധാന്യം നൽകിയുള്ള യാത്രാ ഒരുക്കി കൊടുക്കുക എന്നത് മാന്യതയുടേയും മനുഷ്യ സ്നേഹത്തിൻ്റെയും ലക്ഷണമാണ്’

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അബോധാവസ്ഥയിലായ 30 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസിന് വിവരം ലഭിച്ചത്. പൊലീസെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാളുടെ പെണ്‍സുഹൃത്തിനെ കൈഞരമ്പ് മുറിച്ചതിനെ തുടര്‍ന്ന് നേരത്തേ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അരുണ്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ യുവതി അരുണിന്റെ ഫോണിലേക്ക് ഞരമ്പ് മുറിക്കുന്നതിന്റെ വീഡിയോ അയച്ചു കൊടുത്തിരുന്നു. ഇത് കണ്ടതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.

Also Read; വിവാഹിതനായ കാമുകനോട് തന്നെ കല്യാണം കഴിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടി; ആന്ധ്രാപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു

പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം അരുണിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here