തൃശൂരില്‍ യുവാവ് ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍ വാടാനപ്പള്ളിയില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വാടാനപ്പള്ളി ആല്‍മാവിന് സമീപം നെല്ലിശ്ശേരി വീട്ടില്‍ വിന്‍സെന്റിന്റെ മകന്‍ റിന്‍സോ ആണ് മരിച്ചത്. 38 വയസ്സായിരുന്നു.

ALSO READ:കൂട്ടപ്പിരിച്ചുവിടലുമായി ഗൂഗിള്‍; നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

സെന്റ് സേവിയേഴ്‌സ് പള്ളിമുറ്റത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ബുധനാഴ്ച രാത്രി 7.30ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുവൈത്തിലായിരുന്ന റിന്‍സോയും കുടുംബവും മൂന്നാഴ്ച മുമ്പാണ് നാട്ടില്‍ വന്നത്.

ALSO READ:നിർഭയമായി നിലപാട് പറഞ്ഞ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതുൽ നറുകര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News