തുടർച്ചയായി വിവാഹാലോചനകൾ മുടങ്ങി; നിരാശയിൽ യുവാവ് ജീവനൊടുക്കി

തുടർച്ചയായി മൂന്ന് വിവാഹാലോചനകൾ മുടങ്ങിയതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിൽ വിജയനഗര്‍ ജില്ലയിലെ കുഡ്ലിഗിയിലാണ് സംഭവം. 26 കാരനായ ബി മധുസൂദന്‍ വധുവിനെ കിട്ടാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങി. പിതാവിന്റെ സ്വഭാവദൂഷ്യം കൊണ്ടാണ് വിവാഹങ്ങള്‍ മുടങ്ങിയതെന്നും ആരോപണമുണ്ട്.

Also Read; വിവാഹവും വിവാഹമോചനവും കഠിനമാണ്; ഡിവോഴ്‌സ് വാർത്തക്കിടെ ചർച്ചയായി സാനിയ മിർസയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

പലതവണയായി വിവാഹം മുടങ്ങിയതിൽ യുവാവ് നിരാശയിലായിരുന്നു. യുവാവിനെ മദ്യപാനശീലത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ഇടപെട്ട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞദിവസം വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഇയാൾ മരിച്ചത്.

Also Read; ഫാസ്ടാഗ് കെവൈസി ജനുവരി 31 ന് മുമ്പ് അപ്‌ഡേറ്റ് ചെയ്യണം; പദ്ധതി നടപ്പാക്കാനൊരുങ്ങി ദേശീയപാതാ അതോറിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News