ഗുരുഗ്രാമിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ഗുരുഗ്രാമിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് ഗാസിയാബാദിലെ കൗശാംബി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ആഗ്ര സ്വദേശിയായ ഗൗരവ് ശർമ്മ എന്ന 30-കാരനാണ് മരിച്ചത്. ഭാര്യ ലക്ഷി റാവത്തറിനെ കൊലപ്പെടുത്തിയത് ഇയാൾ തന്നെയാണെന്നാണ് പൊലീസ് നിഗമനം.

തിങ്കളാഴ്ച രാവിലെ 10:30-ഓടെയാണ് ഗൗരവ് ശർമ്മ കൗശാംബി മെട്രോ സ്‌റ്റേഷനിലെത്തിയത്. 10:45-ഓടെ ഇയാള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യം പ്ലാറ്റ്‌ഫോമിലെ സി.സിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Also Read; ഉത്തര്‍പ്രദേശില്‍ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ 43 കാരന്‍ അറസ്റ്റില്‍

ഹരിയാനയിലെ ഗുരുഗ്രാമിലാണ് ലക്ഷ്മി രാവത്തെന്ന യുവതിയെ വീടിനുള്ളിൽ ചോരയില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ലക്ഷ്മിയുടെ മൃതദേഹത്തിനരികെ രണ്ടുവയസുള്ള കുഞ്ഞും ഉണ്ടായിരുന്നു. വീട് പൂട്ടിക്കിടക്കുന്നതായുള്ള വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് യുവതി മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹത്തിനരികിലിരുന്ന് കുഞ്ഞ് കരയുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭർത്താവിനെ കാണാതായിരുന്നതിനാൽ ഇയാൾ തന്നെയാണ് കൊല നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആറ് മാസം മുൻപാണ് കൊല്ലപ്പെട്ട ലക്ഷ്മി റാവത്തും ഭർത്താവ് ഗൗരവ് ശർമയും ഗുരുഗ്രാമിലെ വീട്ടിലേക്ക് താമസം മാറിയത്. ഞായറാഴ്ചയുടെ യുവതി കൊല്ലപ്പെട്ടുവെന്നതാണ് പൊലീസിന്റെ സംശയം. യുവതിയുടെ ഭർത്താവിനായി അപ്പോൾ തന്നെ അന്വേഷണവും ആരംഭിച്ചിരുന്നു. അതിനിടെയാണ് ഇയാൾ ആത്മഹത്യ ചെയ്യുന്നത്. കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലുള്ള കാരണം വ്യക്തമല്ല.

Also Read; ട്രെയിനില്‍ നിന്നും ഇറങ്ങവേ കാല്‍ വഴുതി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News