വയനാട്ടില്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. അരിമുള ചിറകോണത്ത് സ്വദേശി അജയ്‌രാജ് ആണ് മരിച്ചത്. അരിമുള എസ്റ്റേറ്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ലോൺ ആപ്പിന്‍റെ ഭീഷണിയെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു. ബന്ധുക്കളുടെ ഫോണിലേക്കു മോർഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്ന് സഹോദരൻ ജയരാജ് പറഞ്ഞു. ബന്ധുക്കൾക്കും ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ALSO READ: ‘അരിക്കൊമ്പൻ’ അവർകളെ തിരികെ കൊണ്ടുവരണമെന്ന് വാവ സുരേഷ്: പിന്നാലെ ട്രോള്‍ മഴ
മെസേജ് വന്ന അജ്ഞാത നമ്പറിലേക്ക് അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയും പണമടയ്ക്കെന്ന് പറഞ്ഞ് അശ്ലീലം പറയുകയും ചെയ്തു. 5000 രൂപയാണ് തരാനുള്ളതെന്നും അറിയിച്ചു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. ആത്മഹത്യാ പ്രേരണ, ഭീഷണി , ഐടി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. സൈബർ സെല്ലിന്‍റെ പ്രാഥമിക പരിശോധനയിൽ ഭീഷണി സ്ഥിരീകരിച്ചു. ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്
ALSO READ: “ദേഷ്യം ഉള്ളവര്‍ക്ക് ആഘോഷിക്കാന്‍ അവസരം”: പീഡന പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here