ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല, ചെന്നൈയിൽ സ്വയം ഷോക്കേൽപ്പിച്ച് യുവാവ് ജീവനൊടുക്കി

കടുത്ത ജോലി സമ്മർദ്ദത്തിൽ നിരാശനായി ചെന്നൈയിൽ 38 കാരൻ ജീവനൊടുക്കി. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന തേനി സ്വദേശിയായ കാർത്തികേയനാണ് ജോലി സമ്മർദ്ദം താങ്ങാനാകാതെ വീട്ടിനുള്ളിൽ സ്വയം ഷോക്കേൽപ്പിച്ച് ജീവനൊടുക്കിയത്. കടുത്ത ജോലി സമ്മർദ്ദം മൂലം ഇയാൾ വിഷാദ രോഗത്തിന് ചികിൽസ തേടിയിരുന്നത്രെ. ഇക്കഴിഞ്ഞ തിങ്കളാഴ്ച കാർത്തികേയൻ്റെ ഭാര്യ ജയന്തി അവരുടെ സുഹൃത്തുക്കൾക്കൊപ്പം ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനായി പുറത്തു പോയിരുന്നു.

ALSO READ: അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്പ്പ്, നാല് മരണം; പിന്നിൽ അക്രമി സംഘങ്ങളെന്ന് സംശയം

തുടർന്ന് വ്യാഴാഴ്ചയോടെ ജയന്തി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഭാര്യ നടത്തിയ പരിശോധനയിൽ  കാര്‍ത്തികേയന്‍  നിലത്ത് ബോധരഹിതനായി കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ശരീരം മുഴുവന്‍ കേബിള്‍ ചുറ്റിയ നിലയിലായിരുന്നു കാർത്തികേയൻ്റെ മൃതദേഹം. ജോലിയിലെ സമ്മര്‍ദ്ദം മൂലം കാർത്തികേയൻ കടുത്ത നിരാശയിലായിരുന്നത്രെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News