‘എന്നെ കള്ളനെന്നു വിളിച്ചു’ പൊലീസിനോട് പരാതിയുമായി യുവാവ്; നീതി ലഭ്യമാക്കണമെന്ന് നെറ്റിസൺസ്: വൈറലായി വീഡിയോ

Viral video

സാമൂഹ്യമാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ട്രെൻഡിങ്ങാകാറുണ്ട്. പലതും രസമകരമായ സംഭവങ്ങളായിരിക്കും. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയ്ക്ക് പിന്നിലെ കാരണം അതിലെ നിഷ്കളങ്കതയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്‍റെ ജോലിക്കിടയിലാണ് ഈ വീഡിയോ ചിത്രീകരിച്ചത്.

വെറുമൊരു പച്ചക്കറി മോഷണത്തിന്‍റെ പേരിലുണ്ടായ തർക്കമാണ് വിഷയം. തർക്കമുണ്ടായപ്പോൾ ഉടൻ തന്നെ യുവാവ് പൊലീസിനെ വിവരമറിയിക്കുകയുണ്ടായി. സ്ഥലത്തെത്തിയി പൊലീസാണ് വീഡിയോ ചിത്രീകരിച്ചത്.

Also Read: 17-കാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത് പെൺകുട്ടികളുടെ നേരെ; നടുക്കുന്ന അപകടം

ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ പൊലീസ് യുവാവിനോട് ചോദിക്കുകയാണ് നിങ്ങളാണോ പൊലീസിനെ വിളിച്ചതെന്ന്. വീഡിയോയിൽ ഒരു യുവാവും, സ്ത്രീയുമാണ് ഉള്ളത്. പേര് എന്താണെന്ന് കാറിലുള്ള പൊലീസുകാരൻ ചോദിച്ചപ്പോൾ. സോനു എന്ന് മറുപടി പറഞ്ഞു. തുടർന്ന് 112 ലേക്ക് വിളിച്ചത് നിങ്ങളാണോ എന്ന് ചോദിച്ചു. അതിനു യുവാവ് നൽകുന്ന മറുപടിയാണ് വീഡിയോ പ്രചരിക്കാൻ കാരണം.


അയാളുടെ ചുരക്ക മോഷ്ടിച്ചത് ഞാനാണെന്ന് പറയുകയാണയാൾ നിഷ്കളങ്കമായി യുവാവ് പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥൻ ചോദിച്ചു. ആഹാ ആരാണങ്ങനെ പറഞ്ഞത്. ഭാരതി കശ്യപെന്ന് യുവാവ് മറുപടി പറഞ്ഞു. ശരി അയാളോട് ഞങ്ങൾ സംസാരിക്കാം’ എന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ യുവാവിനെ ആശ്വസിപ്പിക്കുന്നതാണ് വീഡിയോ.

Also Read: സ്റ്റാർട്ടാക്കുന്നതിനിടെ, കോഴിക്കോട് പാറക്കടവിൽ ബുള്ളറ്റിന് തീ പിടിച്ചു

വീഡിയോ വളരെ വേഗത്തിൽ വൈറലാവുകയും നിഷ്കളങ്കനായ യുവാവിന് നീതി ലഭിക്കണമെന്നുമാണ് നെറ്റിസൺസിന്റെ ആവശ്യം. ഇത് കള്ളനെന്ന് വിളിച്ചതിന്റെ പ്രശ്നമല്ല അവന്‍റെ ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണെന്നാണ് ഒരു കമന്റ്. അവൻ എത്ര നിഷ്കളങ്കനാണെന്നും കമന്റുകളിൽ ആളുക8 പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News