സാംസങ് ഇയർബഡ്സ് പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു, നിയമ നടപടികൾക്കൊരുങ്ങി തുർക്കി സ്വദേശി

സാംസങ് ഇയർ ബഡ്സായ ഗ്യാലക്സി എഫ്ഇ പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്. സാംസങ് എസ് 23 അൾട്രയുമായി പെയർ ചെയ്യാനായി യുവാവ് വാങ്ങിയിരുന്ന ഇയർ ബഡ്സാണ് പൊട്ടിത്തെറിച്ചത്. പുതിയ ഇയർബഡ്സ് പരിശോധിക്കുന്നതിനായി കാമുകി ഉപയോഗിച്ചു നോക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഇതോടെ കാമുകിയ്ക്ക് കേൾവി ശക്തി നഷ്ടമായതായി സാംസങ് ഫോറത്തിൽ പങ്കുവെച്ച പരാതിയിൽ യുവാവ് വ്യക്തമാക്കുന്നു.

ALSO READ: ‘അര്‍ജുനെ കണ്ടെത്തേണ്ടത് എന്റെ ആവശ്യമായിരുന്നു, ഒരുഘട്ടത്തില്‍ എല്ലാവരും തന്നെ വെറുത്തു; അല്‍ ഖ്വയ്ദ ഭീകരനേക്കാള്‍ വലിയ ഭീകരനായി ഞാന്‍ മാറി’; മനാഫ്

സംഭവത്തിൽ കമ്പനിയ്ക്ക് പരാതി നൽകിയെങ്കിലും അവർ കൃത്യമായി മറുപടി നൽകിയില്ലെന്നും വേണമെങ്കിൽ ഇയർബഡ് മാറ്റി നൽകാം എന്നു മാത്രമായിരുന്നു കമ്പനി അധികൃതരുടെ പ്രതികരണമെന്ന് യുവാവ് പറഞ്ഞു. 36 ശതമാനം ചാർജുണ്ടായിരുന്ന ഇയർബഡ് വാങ്ങിയിട്ട്  ഒരിക്കൽ പോലും ചാർജ് ചെയ്തിട്ടില്ലെന്നും താൽ മാസങ്ങലായി ഈ പ്രശ്നത്തിന് പുറകിലാണെന്നും യുവാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇയർബഡ്സിൻ്റെ ഇൻവോയ്‌സ്, സ്‌ഫോടനത്തിൻ്റെ തീയതി, പൊട്ടിത്തെറിക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോകൾ, സ്‌ഫോടനം മൂലമുള്ള കേൾവിക്കുറവ് എന്നിവ വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് തൻ്റെ പക്കലുണ്ടെന്ന് ഉപയോക്താവ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News