മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചുകൊന്നു

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചുകൊന്നു. ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ സ്വദേശി സജീവാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് വച്ചായിരുന്നു സംഭവം. സംഭവത്തിന്റെ പേരില്‍ നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27), അരുണ്‍ ഭവനത്തില്‍ അരുണ്‍ (33), ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ മനോജ് ഭവനത്തില്‍ മനോജ് (33) എന്നിവരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.

READ ALSO:ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000! കുഞ്ഞുങ്ങളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍

മര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായ സജീവിനെ ഇവര്‍ തന്നെയാണ് വാഹനത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. സംശയം തോന്നിയ ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് ഇവരെ തടഞ്ഞു വെക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാര്‍ഥ സംഭവം പുറത്തു വന്നത്. സനീഷ് എന്ന കരാറുകാരന്റെ തൊഴിലാളികളാണ് ഇവര്‍. സനീഷിന്റെ കുഞ്ഞിന്റെ 28 കെട്ട് ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ കാഞ്ഞൂര്‍ എത്തിയത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ നിന്ന് മദ്യപിക്കുന്നതിനിടയാണ് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്.

READ ALSO:വയനാട്ടില്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; അച്ഛന്‍ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News