മൂവാറ്റുപഴയിൽ യുവാവ് വിഷം കഴിച്ച് മരിച്ചു ; ആത്മഹത്യ ലോഡ്ജിൽ മുറിയെടുത്തതിന് ശേഷം

എറണാകുളം മൂവാറ്റുപുഴയിൽ യുവാവിനെ ലോഡ്ജ് മുറിയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടി കൊന്നത്തടി കൂത്തേറ്റുവീട്ടിൽ 33 വയസ്സുള്ള കെ കെ കിഷോർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മൂവാറ്റുപുഴ കെ എസ് ആർ ടി സിക്ക് സമീപമുള്ള ലോഡ്ജിൽ കിഷോറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ : നഗ്നത പകർത്താൻ ആരാധകന്റെ ശ്രമം; വേദിവിട്ട് ഗായിക ഷാക്കിറ

ശനിയാഴ്ച്ചയാണ് ഇയാൾ ഇവിടെ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടർന്നാണ് ലോഡ്ജ് ജീവനക്കാർ മൂവാറ്റുപുഴ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാംശമുള്ള കുപ്പിയും പൊലീസ് മുറിയിൽ നിന്ന് കണ്ടെടുത്തു. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചയിലേയ്ക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News