ഇടുക്കിയിൽ വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചുഇടുക്കിയിൽ വിറക് മുറിക്കുന്നതിനിടെ യന്ത്രവാൾ കഴുത്തിൽ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് ആണ് മരിച്ചത്. പൂപ്പാറയിലെ ഏലം സ്റ്റോറിൽ യന്ത്ര വാൾ ഉപയോഗിച്ച് വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്.
ദിശ തെറ്റിയ വാൾ വിഘ്നേഷിന്റെ കഴുത്തിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഘ്നേഷിനെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബോഡിനായ്ക്കന്നൂരിലെ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ശാന്തൻപാറ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Also read:‘പഠനത്തിനായി പുറത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു’: മുഖ്യമന്ത്രി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here