ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് മടങ്ങുന്നതിനിടെ ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച് സ്വകാര്യ ബസ്സിൽ മടങ്ങുന്നതിനിടെ ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. നഗരൂർ കടവിള പുല്ലുതോട്ടം വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്.

also read; പ്രഗ്ഗയല്ലെങ്കില്‍ വേറാര്: പ്രഗ്നാനന്ദയെ പുക‍ഴ്ത്തി മാഗ്നസ് കാള്‍സണ്‍

കിളിമാനൂർ – ആലംകോട് റോഡിൽ കടവിളയിൽ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം. ദേവരാജും ഭാര്യയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി വരികയായിരുന്നു. ബസിൽനിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് ദേവരാജ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.

also read; പ്രഗ്ഗയല്ലെങ്കില്‍ വേറാര്: പ്രഗ്നാനന്ദയെ പുക‍ഴ്ത്തി മാഗ്നസ് കാള്‍സണ്‍

ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News