വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു

gym young boy

ഗുജറാത്തിലെ ജാംനഗഗറില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി
എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു.  19-കാരനായ കിഷന്‍ മാനെകാണ് മരിച്ചത്.  വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ ജിമ്മിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും
ജീവന്‍ രക്ഷിക്കാനായില്ല. വര്‍ക്കൗട്ടിനിടെ കിഷന്‍ കുഴഞ്ഞുവീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ALSO READ: മലയാളികള്‍ ഇങ്ങനെയാണ്, സര്‍ക്കാരിന്റേത് കാര്യക്ഷമമായ ഇടപെടല്‍’; തസ്മിദിനെ തിരിച്ചറിഞ്ഞ മലയാളി സമാജാംഗം എന്‍എം പിള്ള

അടുത്തിടെ യുവാക്കള്‍ ഹൃദയാഗാതം മൂലം മരണപ്പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  ജീവിത ശൈലിയിലടക്കമുള്ള മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ALSO READ: പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണോ? എങ്കില്‍ ഈ ഗൂഗിള്‍ പിക്‌സല്‍ മോഡലുകള്‍ ഒന്ന് ട്രൈ ചെയ്യൂ

സമാന രീതിയില്‍ അടുത്തിടെ മഹാരാഷ്ട്രയിലെ സാംബാജി നഗറില്‍ വ്യായാമം ചെയ്യുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.ശനിയാഴ്ച്ച ചെന്നൈയിലും സമാന സംഭവം ഉണ്ടായി. പബ്ബില്‍ നൃത്തം ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ ് 22-കാരനായ എംബിഎ വിദ്യാര്‍ഥിയാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News