കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു

എലിവേറ്റഡ് ഹൈവേയില്‍ അമിത വേഗത്തില്‍ പോയ ബൈക്ക് മറ്റൊരു വാഹനത്തെ മറി കടക്കവേ നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്കു യാത്രികനായ യുവാവ് മരിച്ചു. പാങ്ങപ്പാറ എകെജി നഗര്‍ എസ്എന്‍ മന്‍സിലില്‍ മുഹമ്മദ് സാനു (28) ആണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Also Read:   സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിനു സമീപം വച്ചാണ് അപകടം. അമിത വേഗത്തില്‍ പോയ ബൈക്ക് മറ്റൊരു വാഹനത്തെ മറി കടന്ന് കുളത്തൂര്‍ ഭാഗത്തേക്കു പോകുമ്പോള്‍ നിയന്ത്രണം വിട്ട് കാറിലിടിച്ചാണ് അപകടം. തെറിച്ചു വീണ് തലയ്ക്കു ഗുതരമായി പരുക്കേറ്റ മുഹമ്മദ് സാനു തല്‍ക്ഷണം മരിച്ചു. കഴക്കൂട്ടം പൊലീസ് എത്തി മുഹമ്മദ് സാനുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.
മുഹമ്മദ് സാനു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News