കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി ആൽബിൻ തോമസ് (23) ആണ് മരിച്ചത്. അപകടത്തിൽ എതിർ വാഹനത്തിൽ സഞ്ചരിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ സാജിദിനും പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ : ഉറങ്ങാന്‍ നേരം പാമ്പുകടിയേറ്റ് 22കാരന് ദാരുണാന്ത്യം; പാമ്പിനെ പിടിച്ച് ചിതയില്‍ വെച്ച് കത്തിച്ച് നാട്ടുകാര്‍, സംഭവം ഛത്തീസ്ഗഡില്‍

ചൊവ്വാഴ്ച‌ വൈകുന്നേരം 7:30 ആയിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ആൽബിൻ തോമസ് പൂതക്കുഴിയിൽ വെച്ച് കെഎസ്‌ആർടിസി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന സാജിദിന്റെ ബൈക്കുമായി കൂട്ടിയിരിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ആൽബിൻ്റെ ശരീരത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News