താമരശ്ശേരിയില്‍ നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

താമരശ്ശേരിയില്‍ സ്‌കൂട്ടറില്‍ നിന്ന് വീണ യുവാക്കളില്‍ ഒരാള്‍ ലോറി കയറി മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കക്കയം കരിയാത്തുംപാറ അലയമ്പാറ ആദര്‍ശിന് (22) സാരമായി പരുക്കേറ്റു. ഇന്ന് ഉച്ചക്ക് രണ്ടരയോടെ സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ വേലായുധന്‍ പാറ ബസ്റ്റോപ്പിന് മുന്നിലായായിരുന്നു അപകടം. മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ റോഡില്‍ നിന്ന് തെന്നി റോഡരികിലേക്ക് ഇറങ്ങിയതോടെ മറിയുകയായിരുന്നു.

Also Read; ‘വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റ’, ചിത്രം പങ്കുവെച്ച് ദമ്പതികൾ; ഒടുവിൽ മാപ്പ് ചോദിച്ച് ഐആർസിടിസി

റോഡിലേക്ക് തെറിച്ചു വീണ ജീവന്റെ ദേഹത്തുകൂടെ പിന്നിലുണ്ടായിരുന്ന ലോറി കയറിയിറങ്ങി. ജീവനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആദര്‍ശ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read; “ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം ജനങ്ങൾക്കിടയിലുണ്ടായ തെറ്റിധാരണ…”: എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News