എറണാകുളം: കാക്കനാട് മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ ഹിറ്റാച്ചിക്കും ടിപ്പർ ലോറിക്കും ഇടയിൽപ്പെട്ട് യുവാവ് മരിച്ചു. ടിപ്പർ ലോറി ഡ്രൈവർ ആലുവ സ്വദേശി അഹമ്മദ് നൂർ (28) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ സീപോർട്ട് എയർപോർട്ട് റോഡിൽ സിവിൽ സ്റ്റേഷൻ സിഗ്നൽ ജംഗ്ഷനു സമീപമായിരുന്നു അപകടം. മെട്രോ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഹിറ്റാച്ചി പുറകോട്ട് എടുക്കുന്നതിനിടെ അഹമ്മദ് നൂർ ലോറിക്കിടയിൽ കുടുങ്ങുകയായിരുന്നു. അഹമ്മദ് നൂറിൻ്റെ തലക്കാണ് പരിക്കേറ്റത്.
Also read: മുംബൈ ബോട്ടപകടം; ചികിത്സയിലുള്ള മലയാളി കുട്ടിയെ കുടുംബത്തിനൊപ്പം വിട്ടു
അതേസമയം, ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഡിലെ ബലോഡില്‍ ട്രക്കും കാറും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ദോണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭാനുപ്രതാപ്പൂര്‍-ദല്ലിരാജര റോഡില്‍ ചൗര്‍ഹാപാവാഡിന് സമീപമായിരുന്നു അപകടം. എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന എസ്യുവിയില്‍ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ രാജ്‌നന്ദ്ഗാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here