അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച 20 വയസുകാരന് ദാരുണാന്ത്യം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ രാജ എന്ന ഡേവിഡാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിലാണ് സംഭവം. വീട്ടില്‍വെച്ച് സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനല്‍കേസുകളുണ്ട്. ഗുണ്ടാപട്ടികയിലും ഇയാളുടെ പേരുണ്ട്. വിവാഹിതനായ ഇയാൾക്ക് ഒരു വയസുള്ള ഒരു കുട്ടിയുമുണ്ട്. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. അമിതമായ അളവില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്ന് ഒരുമാസത്തിനിടെ ചെന്നൈയിലുണ്ടായ മൂന്നാമത്തെ മരണമാണിത്. നവംബര്‍ 14-ാം തീയതി കനഗരായതോട്ടം സ്വദേശിയായ എം സതീഷ് എന്നയാള്‍ അമിതമായ അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനുപിന്നാലെ മരിച്ചിരുന്നു. നവംബര്‍ 16-ന് ചൂലൈ സ്വദേശിയായ എന്‍ രാഹുല്‍ എന്ന കോളേജ് വിദ്യാര്‍ഥിയും സമാനമായരീതിയില്‍ മരിച്ചു. ഒരു ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പിന്നാലെയാണ് കോളേജ് വിദ്യാര്‍ഥിയുടെ മരണവും സംഭവിച്ചത്.
Also Read; ജമ്മു കാശ്മീർ വാഹനാപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here