ആകാശച്ചാട്ടം നടത്തിയ ബ്രിട്ടീഷ് സ്കൈ ഡൈവര്‍ക്ക് ദാരുണാന്ത്യം. പട്ടായയിൽ ആണ് സംഭവം. ആകാശച്ചാട്ടം പിഴച്ചതോടു കൂടി 29 നിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് 33 കാരന് മരണം സംഭവിച്ചത്.
ALSO READ: കരിയറിന്റെ അവസാനമാണ് അതെന്ന് കരുതി; തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സുപ്രിയക്ക് നൽകി ബൊപ്പണ്ണ
ശനിയാഴ്ചയായിരുന്നു സംഭവം. കേംബ്രിഡ്ജ് സ്വദേശിയായ നാതി ഒഡിന്‍സ് ആണ് മരിച്ചത്. മുകളിൽ നിന്ന് ചാടിയപ്പോൾ പാരഷൂട്ട് തകരാറിലായതിനെ തുടര്‍ന്ന് പെട്ടന്ന് താഴേക്ക് വീഴുകയായിരുന്നു. കടല്‍ത്തീര റിസോര്‍ട്ടിലെത്തിയതായിരുന്നു നാതിയും സുഹൃത്തും. നാതി മുകളിലേക്ക് പോവുകയും സുഹൃത്ത് വീഡിയോ എടുക്കാനായി താഴെ തന്നെ നില്‍ക്കുകയും ചെയ്തു. കൗണ്ട് ഡൗണിന് പിന്നാലെ മുകളില്‍ നിന്നും ചാടിയെങ്കിലും പാരഷൂട്ട് തുറന്ന് പ്രവര്‍ത്തിച്ചില്ല. ഇതോടെ നിലതെറ്റിയ നാതി താഴേക്ക് വീണു.
സുഹൃത്ത് ഉടൻ വിവരം പൊലീസില്‍ അറിയിച്ചെങ്കിലും വൈദ്യസംഘമെത്തി നടത്തിയ പരിശോധനയില്‍ യുവാവ് തല്‍ക്ഷണം മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഇയാള്‍ ചിത്രീകരിച്ച വിഡിയോ പരിശോധനയ്ക്കായി പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. പാരച്യൂട്ടും പരിശോധനയ്ക്കായി കൊണ്ടുപോയി. താന്‍ നടത്തിയ ആകാശച്ചാട്ടങ്ങളുടെ വീഡിയോ മുന്‍പും നാതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ALSO READ: ഭാര്യ അറിഞ്ഞതോടെ കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറി; 51കാരന്റെ ദേഹത്ത് ആസിഡൊഴിച്ച് 40കാരി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here