ലോട്ടറിയടിച്ചതിന്റെ പാര്‍ട്ടി നടത്തി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ലോട്ടറിയടിച്ചതിന്റെ പാര്‍ട്ടി നടത്തി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പാങ്ങോട് സ്വദേശി സജീവ് ആണ് മരിച്ചത്. കഴിഞ്ഞ മാസമാണ് സജീവിന് കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപാ സമ്മാനമായി ലഭിച്ചത്, ലോട്ടറിയടിച്ചതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് സജീവ് സുഹൃത്തുക്കള്‍ക്ക് വേണ്ടി മദ്യ സല്‍ക്കാരം നടത്തി. പാര്‍ട്ടി നടത്തുന്നതിനിടെയാണ് സജീവ് വീടിന്റെ മണ്‍തിട്ടയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണത്.

ഒന്നാം തീയതി രാത്രിയോടെയാണ് സജീവ് സുഹൃത്തായ രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ മദ്യസല്‍ക്കാരം നടത്തിയത്. മദ്യ സല്‍ക്കാരത്തിനിടയില്‍ സുഹൃത്തായ സന്തോഷ് സജീവിനെ പിടിച്ചു തള്ളുകയായിരുന്നു. വീടിന്റെ മുറ്റത്തു നിന്നും ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിന് തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിച്ചത്.സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News