പത്തനംതിട്ട തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദ് 32 ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം.
മുത്തൂർ കുറ്റപ്പുഴ റോഡിൽ ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിക്കവേയാണ് സംഭവത്തിൽ തകഴി കുന്നുമ്മ കുറപ്പൻചേരിയിൽ സൈഫുദ്ദീൻ്റെയും അയിഷയുടെയും മകൻ സെയ്ദ് അപകടത്തിൽപ്പെട്ടത്.
മുത്തൂർ ഗവൺമെൻറ് സ്കൂൾ വളപ്പിൽ നിന്നിരുന്ന മരത്തിൻറെ കൊമ്പ് മുറിച്ചു നീക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഇവിടെ റോഡിന് കുറുകെ വടം വലിച്ചുകെട്ടിയിരുന്നു. ഈ വടമാണ് ബൈക്കിലെത്തിയ സെയിദിൻ്റെ കഴുത്തിൽ കുരുങ്ങിയത്.
അപകടത്തിന് പിന്നാലെ നാട്ടുകാരടക്കം ചേർന്ന് സെയിദിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ തൊഴിലാളികൾ കയർ ഇവിടെ നിന്നും നീക്കി. തൊഴിലാളികളെ പിന്നീട് തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യ: സിബിന. മക്കൾ: സഹറൻ, ന്യൂറാ ഫാത്തിമ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here