ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. അമർ ഇലാഹി (23) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ അമറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ ആശുപത്രിയിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേ സമയം, മരണപ്പെട്ട ആളുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം ദുരന്ത നിവാരണ വകുപ്പുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് വനംവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും വനംമന്ത്രി എകെ ശശീന്ദ്രന്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. അമറിന്‍റെ കുടുംബംവനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ്. നാളുകളായി മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ട്. കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതും വിളകൾ നശിപ്പിക്കുന്നതും പതിവാണ്. ഈ ഭാഗങ്ങളിൽ ഫെൻസിങ് നിർമാണം നടന്നു വരികയായിരുന്നു
നേര്യമംഗലം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. വീട്ടിലെ ഏക അത്താണിയായിരുന്നു അമർ എന്ന് അയൽവാസി പറഞ്ഞു. പ്രദേശത്ത് ആന ജനങ്ങളെ ആക്രമിക്കാറില്ലായിരുന്നു. ഇത് ആദ്യത്തെ സംഭവമാണ്. ഡിഗ്രി പഠനം പൂർത്തിയാക്കി താത്കാലിക ജോലികൾ ചെയ്ത് വരികയായിരുന്നു അമർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here