കോട്ടയം മർമല അരുവിയിൽ യുവാവ് മുങ്ങി മരിച്ചു

കോട്ടയം മർമല അരുവിയിലെത്തിയ വിനോദസഞ്ചാരി മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി മനോജ് (23) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്നെത്തിയ ഒൻപത് പേരടങ്ങുന്ന സംഘത്തിപ്പെട്ടതായിരുന്നു മനോജ്. അരുവിയിൽ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുള്ളവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും എത്തിയെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: രാജസ്ഥാനിൽ വിവാഹച്ചടങ്ങിനെത്തിയ ആറുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ

ഒരു മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ മനോജിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലമായതിനാൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം കണക്കിലെടുത്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ALSO READ: എഴുതിത്തള്ളുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേര് വിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണം: ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News