ഇടുക്കിയിൽ കുളിക്കുന്നതിനിടെ കാൽ വ‍ഴുതി കുളത്തിൽ വീണ യുവാവ് മരിച്ചു

IDUKKI DEATH

ഇടുക്കിയിൽ പടുതക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ്(28) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഈ സമയം സുഹൃത്തുക്കള്‍ സമീപത്ത് ഇല്ലായിരുന്നു. സുഹൃത്തുക്കള്‍ എത്തിയപ്പോഴാണ് അജീഷിനെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് അജീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ALSO READ: ‘അൻവർ ഒരു ശത്രുവേ അല്ല; സിപിഐഎമ്മിന് ശത്രു വർഗീയതയും സാമാജ്യത്വവും’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News