പന്തളത്ത് കടവില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അച്ചന്‍കോവിലാറ്റില്‍ പന്തളം മങ്ങാരം മംഗലപ്പള്ളി കടവില്‍ കുളിക്കാനിറങ്ങിയ സഹകരണ ബാങ്ക് ജീവനക്കാരന്‍ മുങ്ങിമരിച്ചു. പത്തനാപുരം കുണ്ടയം സഹകരണബാങ്ക് ജീവനക്കാരന്‍ പട്ടാഴി പന്തപ്ലാവ് ഉഷസില്‍ പി.എസ്.അനൂപാ(46)ണ് മരിച്ചത്. പട്ടാഴി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം സോമശേഖരപിള്ളയുടേയും തങ്കമ്മയുടേയും മകനാണ്.

Also read: ബാലരാമപുരത്ത് 63-കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണം

https://www.kairalinewsonline.com/woman-attacked-in-balaramapuram

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. ബന്ധുവീടായ പന്തളം മങ്ങാരം തട്ടാംകണ്ടത്തില്‍ രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ എത്തിയതായിരുന്നു അനൂപ്. കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍ വഴുതിയോ ഒഴുക്കില്‍പ്പെട്ടോ മുങ്ങിത്താഴ്ന്നതാണെന്ന് കരുതുന്നു. കരയില്‍ ചെരുപ്പും തുണികളും ഇരിക്കുന്നതു കണ്ട് സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് വെള്ളത്തില്‍ വീണതാണെന്ന് മനസിലായത്. നാട്ടുകാരും അടൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News