ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

ജാനകിക്കാട് പറമ്പല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ അവധി ആഘോഷിക്കാനെത്തിയ ബിഡിഎസ് വിദ്യാര്‍ത്ഥി പെരുവണ്ണാമുഴി ചവറംമൂഴി പുഴയില്‍ മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് ലക്ഷ്മണപതി (22) ആണ് മരിച്ചത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതാണ് ഗൗഷിക്.

ALSO READ: വര്‍ഗീയതയ്‌ക്കെതിരെ നാടിന് വേണ്ടി ഒന്നിച്ചിറങ്ങാം; മുഖ്യമന്ത്രിയുടെ ലോക്‌സഭാ മണ്ഡല പര്യടനം നാളെ മുതല്‍

നീന്തലറിയാത്ത ഗൗഷിക് ചവറംമൂഴി നീര്‍പ്പാലത്തിന് സമീപത്തെ പറമ്പല്‍ പുഴയിലെ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കരയ്‌ക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News