കൊട്ടാരക്കരയിൽ കൂട്ടുകാരോടൊപ്പം ജലാശയത്തിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കൊട്ടാരക്കര കൽച്ചിറപള്ളിക്ക് സമീപത്തെ ജലാശയത്തിൽ കുളിക്കുവാനിറങ്ങിയ നാലുപേരിൽ ഒരാൾ മുങ്ങി മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി മിഥുനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുവാൻ ഇറങ്ങിയ മിഥുൻ കയത്തിൽ അകപ്പെട്ട് ആഴങ്ങളിലേക്ക് താഴ്ന്നു പോവുകയായിരുന്നു.

also read: മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ മോഷണം നടന്നിട്ടില്ല, നിഷാദ് കോയയുടെ ആരോപണം തെറ്റ്: ബി ഉണ്ണികൃഷ്ണൻ

രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ മൂന്നു പേരെ രക്ഷപ്പെടുത്തുകയും ഫയർഫോഴ്സിൽ വിവരമറിയിക്കുകയും ആയിരുന്നു. കൊട്ടാരക്കരയിൽ നിന്ന് എത്തിയ ഫയർഫോഴ്സും, സ്കൂബ ഡൈവിംഗ് ടീമും തെരച്ചിൽ നടത്തിയാണ് മിഥുന്റെ മൃതദേഹം മുങ്ങിയെടുത്തത്.ഗാർഡിയൻ ടൂറസ്റ്റ് ബസ്സിന്റെ ഉടമയാണ് മിഥുൻ.മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

also read: തൃശൂർ മതിലകം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News