സുഹൃത്തുമായി പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നഗരൂർ കടവിള പുല്ലതോട്ടം ആകാശ് ഭവനിൽ സുദർശനൻ ബേബി ദമ്പതികളുടെ മകൻ ആദർശ് (28) ആണ് മരിച്ചത്. കടവിള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ ആദർശ് അവിവാഹിതനാണ്. ബുധൻ വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം. കടവിളയിലെ അദാനിയുടെ പാറ ക്വാറിക്ക് സമീപം ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ സുഹൃത്തിനോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News