വിദേശത്ത് പോയിട്ടും ജോലി ലഭിച്ചില്ല; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി, സംഭവം ആലുവയില്‍

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. എറണാകുളം ആലുവ സ്വദേശി അജ്മല്‍ ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അജ്മലിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read :ജമ്മു കാശ്മീർ വാഹനാപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. നേരത്തെ ദുബായ്‌യില്‍ പോയിരുന്ന അജ്മല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരികെ വന്നിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി മനോവിഷമത്തിലായിരുന്നു.

Also Read : ‘മരിക്കാന്‍പോവുകയാണ്’ അവസാനമായി ഷഹ്നയുടെ വാട്‌സാപ്പ് സന്ദേശം;ബ്ലോക്ക് ചെയ്തശേഷം മെസേജ് ഡിലീറ്റ് ചെയ്ത് റുവൈസ്

മരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പായിരുന്നു അജ്മലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ആര്‍.ഐ.പി അജ്മല്‍ ഷരീഫ് (1995-2023) എന്ന് തന്റെ ചിത്രമുള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ പങ്കുവച്ച ശേഷമായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News