വിവാഹം കഴിക്കാൻ വിസമ്മതിച്ചു; യുവാവിന്റെ മുഖത്ത് ആസിഡ് ആക്രമണം നടത്തി യുവതി

വിവാഹം കഴിക്കാൻ വിസമ്മതിച്ച യുവാവിന്റെ മുഖത്ത് യുവതിയുടെ ആസിഡ് ആക്രമണം. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം നടന്നത്. 24 കാരിയായ സരിതാ കുമാരിയാണ് ആക്രമണം നടന്നത്. സരിതാ കുമാരിയെ വിവാഹം കഴിക്കാൻ ധർമേന്ദ്ര കുമാർ എന്ന യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ:കൂലിക്ക് പകരം ടിവി, ഒടുവില്‍ സ്വര്‍ണമാല അടിച്ചുമാറ്റി; വീട്ടുജോലിക്കാരിയെ വഞ്ചിച്ച് ദമ്പതിമാര്‍

യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ധർമേന്ദ്ര കുമാറും സരിതാ കുമാരിയും അയൽക്കാരായിരുന്നു. ഇവർ തമ്മിൽ അഞ്ച് മാസമായി അടുപ്പത്തിലായിരുന്നുവെന്ന് വൈശാലിയിലെ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ധർമേന്ദ്ര കുമാറിനെ യുവതി കാണാനായി വീട്ടിലേക്ക് വിളിക്കുകയും കൂടിക്കാഴ്ചക്ക് ശേഷം ഇയാൾ മടങ്ങുകയും ചെയ്തു.ശേഷം യുവതിയും മറ്റൊരാളും ചേർന്ന് ആസിഡൊഴിക്കുകയായിരുന്നു. പ്രദേശവാസികളാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് യുവാവിനെ ആക്രമിക്കാൻ കാരണമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെ തുടർന്നാണ് യുവാവിന്റെ മുഖം താൻ ആസിഡൊഴിച്ച് വികൃതമാക്കാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.

ALSO READ:ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച; യുവതിയടക്കം നാലു പേര്‍ പിടിയില്‍, പാസ് നല്‍കിയത് ബിജെപി എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News