നിയമം കാറ്റില്‍ പറത്തി അതിസാഹസികത ;വൈറലായി വീഡിയോ

സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കും കമന്റും വാരികൂട്ടാനുള്ള തിരക്കിലാണ് പുതുതലമുറ. സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെടണം, അതിനായി എന്ത് അപകടകരമായ പ്രവര്‍ത്തിയും ചെയ്യാന്‍ ഇന്നത്തെ തലമുറയ്ക്ക് മടിയില്ല. സെല്‍ഫികള്‍ എടുത്തും വിഡിയോകള്‍ ചെയ്തും വൈറലാകാന്‍ സ്വന്തം ജീവന്‍ വരെ പണയംവെക്കാന്‍ മടിക്കാത്തവരാണിവര്‍.

ALSO READബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

യുവതലമുറയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത് സെല്‍ഫികള്‍ പകര്‍ത്തുമ്പോഴാണെന്നായിരുന്നു അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സാമൂഹിക മാധ്യമ ലൈക്കുകള്‍ക്ക് വേണ്ടിയുള്ള ബൈക്ക് സ്റ്റണ്ടുകളും സമാനമായ ഒന്നാണെന്ന് പറയേണ്ടിവരും. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു സ്‌കൂട്ടി സ്റ്റണ്ട് വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ALSO READരണ്ടര വയസുകാരിക്ക് മജ്ജ മാറ്റിവയ്ക്കാന്‍ ചെലവ് 40 ലക്ഷം ; കപ്പലണ്ടി കച്ചവടക്കാരനായ പിതാവിന് താങ്ങായി നവകേരള സദസ്

മെട്രോ തൂണുകള്‍ക്കടിയിലൂടെയുള്ള തിരക്കേറിയ റോഡിലൂടെ അതിവേഗതയില്‍ സ്‌കൂട്ടിയില്‍ പോകുന്ന ഒരു യുവാവിന്റെതാണ് വീഡിയോ. പോകുന്ന പോക്കില്‍ യുവാവ് സ്റ്റണ്ടിന് ശ്രമിക്കുന്നു. ആദ്യം വാഹനത്തില്‍ നിന്ന് എഴുന്നേറ്റ് നിന്നും പിന്നെ ഒറ്റക്കാലിലും സ്റ്റണ്ട് നടത്തുന്നതിനിടെയില്‍ വണ്ടി വളഞ്ഞ് പുളഞ്ഞ് പോകുന്നു. പെട്ടെന്ന് യുവാവ് സ്‌കൂട്ടിയില്‍ നിന്നും തെറിച്ച് വീഴുകയും സ്‌കൂട്ടി ഏതാണ്ട് അമ്പത് മീറ്ററോളം ദൂരത്തേക്ക് തെറിച്ച് മാറുകയും ചെയ്യുന്നു. റൈഡര്‍ ഹെല്‍മറ്റ് പോലും ധരിച്ചിട്ടില്ല. വീഴ്ചയില്‍ റോഡില്‍ തലയിടിക്കാനുള്ള സാധ്യതകളെല്ലാമുണ്ടായിരുന്നു. ഭാഗ്യത്തിന് മാത്രമാണ് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.

ALSO READകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ യൂട്യൂബില്‍ 5 ലക്ഷം പേര്‍ പിന്തുടരുന്ന യൂട്യൂബര്‍; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ യുവാവിന്റെ അപകടകരമായ സ്റ്റണ്ട് വീഡിയോയെ വിമര്‍ശിച്ചു. ”അവന്റെ മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറിലെ ആ ദമ്പതികളെ കൊല്ലാമായിരുന്നു. കൊലപാതക ശ്രമത്തിന് കേസെടുക്കണം. ഇങ്ങനെയാണ് ഒരു വിഭാഗം കമന്റ് ചെയ്തത്.’ദൈവത്തിനു നന്ദി, അവന്‍ മുന്നിലുള്ള ഇരുചക്രവാഹനത്തില്‍ ഇടിക്കാതെ വീണു,’ എന്ന് എഴുതിയവരുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News