യുവാവ് വീടിനുള്ളിൽ കഴുത്തറത്ത് മരിച്ച നിലയിൽ ; സംഭവം തിരുവനന്തപുരത്ത്

Death

തിരുവനന്തപുരം വാമനപുരത്ത് യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽ. വെഞ്ഞാറമ്മൂട് പരപ്പാറമുകൾ വിപിൻ അനീഷി (36) നെയാണ് വീടിനുള്ളിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read; ‘അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ’; പൊലീസ് സംവിധാനത്തിനെതിരെ ഉയർന്ന് വരുന്ന ആക്ഷേപങ്ങളിൽ നിലപാട് വ്യക്തമാക്കി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മുറിയിലേയ്ക്ക് കയറിപ്പോയ വിപിൻ വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയും പുറത്തേക്ക് വന്നില്ല. ഇതിനെത്തുടർന്ന് ജനലിലൂടെ നോക്കുമ്പോഴാണ് ഇയാൾ മരിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെഞ്ഞാറംമൂട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Also Read; അധ്യാപകദിനത്തിൽ അടിച്ചു പൂസായി അധ്യാപകൻ വിദ്യാർത്ഥിയുടെ മുടി മുറിച്ചു ; ക്രൂര സംഭവം അരങ്ങേറിയത് ഭോപ്പാലിൽ

പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴേക്കും കഴുത്തറുത്ത് മരിച്ചനിലയിലായിരുന്നു വിപിൻ. സംഭവത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് നടപടികൾ ആരംഭിച്ചു. ഇയാൾ മാനസിക സമ്മർദ്ദത്തിന് അടിമയായിരുന്നതായാണ് വിവരം. അപസ്മാരത്തിന്റെ മരുന്ന് കഴിച്ചിരുന്നുവെന്നും പറയുന്നു. അമ്മ, അച്ഛൻ, സഹോദരൻ എന്നിവരാണ് വീട്ടിലുള്ളത്.

Young man found dead inside of the house at thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News