ഷൊർണൂരിൽ കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

death

ഷൊർണൂരിൽ കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെ ആയിട്ടാണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇയാളെ ഈ പരിസരത്ത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. നിലവിൽ ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പോലീസിന് ലഭ്യമായിട്ടില്ല.

ഷൊർണ്ണൂർ സിഐ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. രാവിലെ 10 മണിയോടെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടതിനെ തുടർന്നാണ് പോലീസിനെ വിവരം അറിയിക്കുന്നത്.

ALSO READ; അമ്മയുടെ അറിവോടെ 15കാരിയെ പീഡിപ്പിച്ച് ബിജെപി നേതാവ്; പരാതി നല്‍കി അച്ഛന്‍, ഒടുവില്‍ അറസ്റ്റ്

അതേ സമയം, തിരുവനന്തപുരത്ത് കണിയാപുരത്ത് യുവതിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് സൂചന. തമിഴ്നാട്ടിലേക്ക് കടന്ന പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു. കണിയാപുരം കരിച്ചാറയില്‍ കണ്ടല്‍ നിയാസ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാനുവിനെ കഴിഞ്ഞദിവസമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News