കളി കാര്യമായി; സിംഹക്കൂട്ടില്‍ കൈയ്യിട്ട് യുവാവ്, ഒടുവില്‍ സംഭവിച്ചത്…

സിംഹക്കൂട്ടില്‍ കൈയ്യിടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ട്വിറ്ററില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ യുവാവിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.

ALSO READ:‘കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല’; നടൻ ജയസൂര്യ കൊച്ചിയിലെത്തി

കൂട്ടിനകത്തേക്ക് കൈയ്യിട്ട് സിംഹത്തെ പ്രകോപിപ്പിക്കുന്ന യുവാവിനെയാണ് ദൃശ്യത്തില്‍ കാണാന്‍ സാധിക്കുക. കൂടിനകത്തേക്ക് കൈയ്യിട്ട് സിംഹത്തെ പിടിക്കാന്‍ യുവാവ് ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. സിംഹം ആദ്യം ഒന്നും ചെയ്തിലെങ്കിലും പിന്നാലെ അതിന്റെ സ്വഭാവം മാറി, പെട്ടെന്ന് കൈയ്യില്‍ കടിച്ചു. കുതറി മാറാന്‍ ശ്രമിക്കുന്ന യുവാവിന് എന്നാല്‍ അതിന് സാധിക്കുന്നില്ല. സിംഹത്തിന്റെ പല്ലുകള്‍ക്കിടയില്‍ അയാളുടെ കൈ കുടുങ്ങി. ഒരുപാട് പണിപ്പെട്ടാണ് സിംഹത്തിന്റെ വായില്‍ നിന്ന് യുവാവിന് കൈ വിടുവിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ കൈയ്യ്ക്ക് എത്രത്തോളം പരിക്കേറ്റിട്ടുണ്ട് എന്നത് വ്യക്തമല്ല.

ALSO READ:കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിന്റെ പ്രവൃത്തിക്കെതിരെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും, ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ഇത് ഒരു പാഠം ആണെന്നും ഉള്‍പ്പെടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News