ചാലക്കുടി പുഴയിൽ യുവാവിനെ കാണാതായി

Chalakkudy River Accident

ചാലക്കുടി പുഴയിൽ യുവാവിനെ കാണാതായി വന വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കാണാതായി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിൽ ചാലക്കുടി പുഴയിലാണ് യുവാവിനെ കാണാതായത്. . വന വിഭവങ്ങൾ ശേഖരിക്കാനായി അതിരപ്പിള്ളിയുടെ മറുകരയിലേക്ക് പുഴ നീന്തി പോകുന്നതിനിടെ യുവാവ് താഴ്ന്നു പോകുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് സംഭവം. ചാലക്കുടി ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതിരപ്പിള്ളി എസ് എച്ച് ഒ വിൻ്റെ നേതൃത്വത്തിൽ പൊലീസും, വി.എസ്.എസ് പ്രവർത്തകരും അടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News