മുംബൈയിൽ അടൽ സേതുവിൽ നിന്ന് ചാടി ആത്മഹത്യ; 38 കാരനായ എഞ്ചിനീയരുടെ മൃതദേഹത്തിനായി തിരച്ചിൽ

മുംബൈയിൽ അടൽ സേതുവിൽ നിന്ന് ചാടി ആത്മഹത്യ. 38 കാരനായ എഞ്ചിനീയരുടെ മൃതദേഹത്തിനായി തിരച്ചിൽ. ഡോംബിവ്‌ലിയിലുള്ള കെ ശ്രീനിവാസ് എന്നയാളാണ് ബുധനാഴ്ച ഉച്ചയ്ക്ക് അടൽ സേതുവിൽ നിന്ന് ചാടി ജീവനൊടുക്കിയത്. സാമ്പത്തിക പരാധീനതകൾ മൂലം സമ്മർദത്തിലായിരുന്നുവെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരം. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന രേഖകൾ അടങ്ങിയ ബാഗ് പാലത്തിൽ ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തി. രേഖകളിൽ നിന്നാണ് ഡോംബിവ്‌ലിയിലാണ് താമസമെന്ന് തുടങ്ങിയ വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. യുവാവ് സ്വന്തം കാറിലെത്തിയാണ് കടുംകൈ ചെയ്തത്. ഇതിന്റെ സി സി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയാണ്.

ALSO READ: അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി; തിരിച്ചറിഞ്ഞ് ലോറി ഉടമ

മൃതദേഹം ഇത് വരെ കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലെ അടൽ സേതുവിൻ്റെ നവ ഷെവ ഭാഗത്തായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. അടൽ സേതു റെസ്ക്യൂ ടീമുകൾ, തീരദേശ പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് നവി മുംബൈ പൊലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നത്. ചൊവ്വാഴ്ച രാത്രിയോടെ വീട്ടിൽ നിന്നിറങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം. കടൽപ്പാലത്തിന് മുകളിൽ നിന്ന് ചാടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭാര്യയോടും നാല് വയസ്സുള്ള മകളോടും ഫോണിൽ സംസാരിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: ആദ്യം വിരണ്ടോടി, പിന്നീട് പരാക്രമം, അവസാനം മയങ്ങി വീണ് തിരുവനന്തപുരത്ത് ഇറങ്ങിയ കാട്ടുപോത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration