വിവാഹിതനായ കാമുകനോട് തന്നെ കല്യാണം കഴിക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടി; ആന്ധ്രാപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു

CRIME

ആന്ധ്രാപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തിക്കൊന്നു. കടപ്പ ജില്ലയിലെ ബദ്‌വെലിലാണ് സംഭവം. കൃത്യം നടത്തിയയാൾ ഈ പതിനാറു വയസ്സുകാരിയുമായി നേരത്ത പ്രണയത്തിലായിരുന്നു. ജെ വിഘ്നേഷ് എന്നയാളാണ് കൃത്യം നടത്തിയത്.

പെണ്‍കുട്ടിയുടെ ദേഹത്ത് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഞായറാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

Also Read; സ്വന്തം മണ്ണിലും പുല്ലുതിന്ന്‌ ബംഗ്ലാ കടുവകള്‍; ആദ്യ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയോട്‌ ബാറ്റിങ്‌ തകര്‍ച്ച

പെണ്‍കുട്ടിയുമായി നേരത്തെ ബന്ധം വേര്‍പെടുത്തിയ യുവാവ് വേറെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ ഏകദേശം ആറു മാസം മുമ്പ് പെൺകുട്ടി വീണ്ടും വിഘ്നേഷുമായി ബന്ധപ്പെടുകയും, തന്നെ വിവാഹം ചെയ്യാന്‍ ഇയാളോട് നിരന്തരം ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കുന്നതിനായാണ് യുവാവ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Also Read; വേട്ടക്കിറങ്ങിയിട്ടും ബോക്സോഫീസിൽ വീണ് ‘വേട്ടയ്യൻ’; നഷ്ടം നികത്താൻ രജനിക്ക് മുന്നിൽ നിബന്ധന വച്ച് ലൈക?

കൊലപാതകവും പോക്‌സോയുമടക്കം വിവിധ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഇയാള്‍ ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News