മുൻ കാമുകിയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാവ്

മുൻ കാമുകിയുമായി പ്രണയബന്ധത്തിലായതിൻ്റെ പേരിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലാണ് സംഭവം. 25 വയസുകാരനായ ബാങ്ക് ഉദ്യോഗസ്ഥൻ സന്ദേശ് പാട്ടീലിനെയാണ് സഹപ്രവർത്തകനായ ചുട്ടൻ സഫി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം സന്ദേശിൻ്റെ മൃതദേഹം സഫി റെയിൽവേ ട്രാക്കിനരികെ ഉപേക്ഷിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറുകാരനായ സഫി മെയ് 15നാണ് കൊലപാതകം നടത്തിയത്. മദ്യപിക്കാനായി സന്ദീപിനെ ക്ഷണിക്കുകയും മദ്യപാനത്തിനിടെ സഫി കല്ലുകൊണ്ട് തലയ്ക്കടിച്ച് സന്ദേശിൻ്റെ ബോധം കെടുത്തി. തുടർന്ന് തല അടിച്ചുപൊളിച്ചു. ശേഷം റെയിൽവേ ട്രാക്കിനരികെ ഉപേക്ഷിച്ച് സഫി കടന്നുകളയുകയുമായിരുന്നു. പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News