ഇടുക്കി മൂലമറ്റത്ത് യുവാവ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി മൂലമറ്റം ചേറാടിയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി. പീലിയാനിക്കൽ കുമാരനും ഭാര്യ തങ്കമ്മയുമാണ് കൊല്ലപ്പെട്ടത്. മകൻ അജേഷ് ആണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. കുമാരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അമ്മയെ ഇടുക്കി ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read; കൊലക്കേസിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കുമളിയിൽ  ഭാര്യ വീട്ടിലായിരുന്ന അജേഷ് രണ്ടുദിവസം മുമ്പാണ് വീട്ടിലെത്തിയത്. മരിച്ച കുമാരന്റെ സഹോദരങ്ങൾ അയൽവക്കത്ത് തന്നെയാണ് താമസിക്കുന്നത്. ആരെയും പുറത്തു കാണാത്തതിനെ തുടർന്ന് സഹോദരങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വെട്ടേറ്റു കിടക്കുന്ന കുമാരനെയും  തങ്കമ്മയെയും കണ്ടെത്തിയത്.മകൻ അജേഷിനായി പോലീസ് അന്വേഷണം നടത്തുന്നു.

Also Read; യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയറ്റ് മാർച്ച്; കൈരളി ന്യൂസ് മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News