തെയ്യം കണ്ട് മടങ്ങവെ നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലിലെ എബിൻ കെ ജോണാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. എബിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചത് കണ്ണൂര്‍ പുതിയങ്ങാടിയിലെ വീട്ടുമതിലിലാണ്. നാട്ടുകാര്‍ ശബ്ദം കേട്ട് ഉണർന്ന് അപകട സ്ഥലത്ത് എത്തിയിരുന്നു. അപ്പോഴേക്കും എബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

ALSO READ: അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

ബൈക്കില്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആകാശിനെ നാട്ടുകാര്‍ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഈ സുഹൃത്ത്. അപകടമുണ്ടായത് പുലര്‍ച്ചെ രണ്ടു മണിക്കാണ്. മാട്ടൂല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന എബിനും ആകാശും ചൂട്ടാട് ഭാഗത്തുനിന്നാണ് വന്നിരുന്നത്. ബൈക്ക് ഇടിച്ചത് ബസ് സ്റ്റാന്റിന് സമീപത്തെ വളവിനോട് ചേര്‍ന്ന വീടിന്റെ ഗേറ്റിന്റെ മതിലിലാണ്. ഇവര് രണ്ടുപേരും ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തില്‍ തെയ്യം കണ്ട് തിരിച്ചു വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News