ഒറ്റ ദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാം; സൈബർ തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 61 ലക്ഷം രൂപ

ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതം നൽകാമെന്ന് വാഗ്‌ദാനം നൽകി 61 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഐടി ജീവനക്കാരനായ യുവാവിന്റെ പണമാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി സൈബര്‍ ക്രൈം പോലീസിനെ സമീപിച്ചത് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസക്കാരനായ ഉദയ് ആണ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും സൈബര്‍ ക്രൈം പോലീസ് അറിയിച്ചു.

Also Read; കരതൊട്ട് മിഗ്‌ജോം: ആന്ധ്രയിൽ അതീവ ജാഗ്രത; ചെന്നൈയിൽ മരണം 8 ആയി

ഒരുമാസം മുമ്പ് ഓഹരിവിപണി സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ടെലഗ്രാം ഗ്രൂപ്പില്‍ ഉദയ് അംഗമായിരുന്നു. ഇതില്‍ ഒരുദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പരസ്യംകാണുകയും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. ആദ്യനിക്ഷേപമായി 10,000 രൂപ അടച്ച യുവാവിന് മുടക്കുമുതല്‍ അടക്കം 20,000 രൂപ അന്ന് ലഭിച്ചു. രണ്ടുദിവസം ഇതേരീതിയില്‍ നിക്ഷേപംനടത്തുകയും ലാഭം നേടുകയും ചെയ്തു. മൂന്നാംദിവസം 20 ലക്ഷം രൂപ നിക്ഷേപിച്ച ഉദയ്ക്ക് പണംതിരിച്ചുകിട്ടിയില്ല. ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നികുതിസംബന്ധിച്ച പ്രശ്‌നത്തെത്തുടര്‍ന്നാണ് പണം പിന്‍വലിക്കാന്‍ കഴിയാത്തതെന്നും 20 ലക്ഷംരൂപകൂടി അടച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും ഇവര്‍ നിര്‍ദേശിക്കുകയായിരുന്നു.

Also Read; ലോൺ ആപ്പുകൾ വഴി വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ; കേന്ദ്രസർക്കാറിൻ്റെത് കടുത്ത അനാസ്ഥ: എ എ റഹീം എം പി

തുടര്‍ന്ന് 20 ലക്ഷം കൂടി ഉദയ് നിക്ഷേപിച്ചു. ഇതോടെ പണം അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും തുക പൂര്‍ണമായി പിന്‍വലിക്കണമെങ്കില്‍ ആപ്പിന്റെ പ്രീമിയം അക്കൗണ്ട് എടുക്കണമെന്നുമായിരുന്നു ഉദയ്ക്ക് ലഭിച്ച സന്ദേശം. 20 ലക്ഷം രൂപകൂടി അടയ്ക്കുന്നതോടെയേ പ്രീമിയം അംഗത്വം ലഭിക്കുകയുള്ളൂവെന്നും സന്ദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് പലയിടങ്ങളില്‍ നിന്നായി കടം വാങ്ങി 20 ലക്ഷം കൂടി ഉദയ് നിക്ഷേപിച്ചു. പിന്നീട് പലവട്ടം ശ്രമിച്ചിട്ടും പണം പിന്‍വലിക്കാനോ ആപ്പ് അധികൃതരുമായി ബന്ധപ്പെടാനോ കഴിയാതിരുന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് ഉദയ്ക്ക് ബോധ്യമായത്. ഇതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News