ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചാലക്കുടി ചൗക്ക സ്വദേശി നിവേദ്(24) ആണ് മരിച്ചത്. പരിക്കേറ്റ പാലക്കാട് സ്വദേശി രാഹുലിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി

ചാലക്കുടി എലിഞ്ഞിപ്ര കനാല്‍ പാലത്തിന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ നിവേദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ:‘ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് കിസാന്‍’ മുദ്രാവാക്യം വിളിച്ച് അമ്ര റാം സത്യപ്രതിജ്ഞ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News