മയ്യഴി മോന്താൽകടവിൽ യുവാവിനെ കാണാതായി

മയ്യഴിപ്പുഴയുടെ ഭാഗമായ മോന്താൽകടവിൽ യുവാവിനെ കാണാതായി. അഴിയൂർ കോറോത്ത് റോഡ് സ്വദേശിക്കായാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്. യുവാവിന്റ ബൈക്കും ചെരുപ്പും പുഴയോരത്ത് കണ്ടതിനെ തുടർന്നാണ് അഗ്നി രക്ഷ സേനയും ചോമ്പാല പൊലീസും തിരിച്ചിൽ നടത്തുന്നത്.

Also Read:‘എല്ലാ വാട്‌സ് ആപ്പ്  കോളുകളും റെക്കോർഡ് ചെയ്യപ്പെടും’ ; പ്രചരിക്കുന്നത് വ്യാജ സന്ദേശമെന്ന് കേരള പൊലീസ്

അതേസമയം, സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത് . മലപ്പുറം കൊണ്ടോട്ടി എടവണ്ണപാറ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു. പെന്നാട് ഭാഗത്തുള്ള റോഡാണ് ഇടിഞ്ഞത്. കൂടാതെ അങ്കമാലി കരയാംപറമ്പ് മൂക്കന്നൂർ റോഡിലെ ഭരണിപ്പറമ്പ് പാലവും മഴയിൽ തകർന്നു . ഇതോടെ കരയാംപറമ്പ് മൂക്കന്നൂർ റോഡിൽ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.

Also Read:ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ ലഹരിമരുന്നു കേസ് ഹൈക്കോടതി റദ്ദാക്കി

മഴ തുടരുന്ന പശ്ചാത്തലത്തിൽ കല്ലാർ, പൊൻമുടി, മങ്കയം എന്നീ എക്കോ ടൂറിസം കേന്ദ്രങ്ങൾ താല്കാലികമായി അടച്ചു.  അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കണ്ണൂർ പഴശ്ശി ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി. പതിനാറ് ഷട്ടറുകളാണ് ഉയർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News