പത്തനംതിട്ടയില്‍ യുവാവിനെ കാണാതായ സംഭവം; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

പത്തനംതിട്ട തലച്ചിറയില്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഒക്ടോബര്‍ ഒന്നിനാണ് 23 കാരനായ സംഗീത് സജിയെ കാണാതാവുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട എസ്പി ക്ക് ഉള്‍പ്പെടെ കുടുംബം പരാതി നല്‍കി.
ഒക്ടോബര്‍ ഒന്നാം തീയതി വൈകിട്ട് സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടില്‍ നിന്ന് പുറത്തേക്കു പോയതാണ് സംഗീത് സജി.

READ ALSO:ദുബായില്‍ 4 ഇസ്രയേലികള്‍ക്ക് കുത്തേറ്റു എന്ന വാര്‍ത്ത വ്യാജം: ദുബായ് പൊലീസ്

ഇടത്തറ ഭാഗത്ത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് സംഗീതനെ കാണാതായതെന്നാണ് പ്രദീപ് പറയുന്നത്. കടയുടെ സമീപത്ത് തോട്ടിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറയുന്നു. പ്രദീപ് പറയുന്നത് സംഗീതിന്റെ കുടുംബം വിശ്വാസത്തില്‍ എടുത്തിട്ടില്ല. സംഗീതിനെ കണ്ടെത്താനായി തോട്ടിലും സമീപപ്രദേശങ്ങളും അഗ്‌നിരക്ഷാസേനയും പൊലീസും ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇതുവരെയും കണ്ടെത്താനായില്ല.

അതേസമയം സംഗീതിന്റെ തിരോധാനത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രദീപ് ആവര്‍ത്തിച്ചു പറയുന്നത്. കാണാതായ ദിവസം യുവാവ് ദുഃഖിതനായിരുന്നു എന്നും പ്രദീപ് പറയുന്നു. എന്നാല്‍ പ്രദീപ് പറയുന്നത് തെറ്റാണെന്നാണ് സംഗീതിന്റെ കുടുംബം പറയുന്നത്. സംഗീതനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.

READ ALSO:ആദ്യ ജയം സ്വന്തമാക്കി ഓസീസ്; ലങ്കയെ തകർത്തത് 5 വിക്കറ്റിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News