ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ച് യുവാവ്

ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായി 12 വാഹനങ്ങൾ ആസിഡൊഴിച്ച് നശിപ്പിച്ച് യുവാവ്. ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിൽ കാർ ക്ലീനറായി ജോലി ചെയ്യുകയായിരുന്ന രാംരാജ് ആണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഉടമകളുടെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ കാറുകളിൽ ആസിഡ് ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടി.

ഇയാൾ 2016 മുതൽ സൊസൈറ്റിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ജോലിയിലെ അതൃപ്തികാരണം ഇയാളെ പിരിച്ചുവിടുകയായിരുന്നുവെന്ന് സെക്ടർ 113 പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇതിന്റെ വൈരാ​ഗ്യത്തിൽ ബുധനാഴ്ച സൊസൈറ്റിയിലെത്തി 12 കാറുകൾ ആസിഡ് ഒഴിച്ച് നശിപ്പിക്കുകയായിരുന്നുവെന്നും എസ്എച്ച്ഒ അറിയിച്ചു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 427-ാം വകുപ്പ് പ്രകാരം കേസെടുത്ത്‌ ജയിലിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News