യുവാവ് വിദ്യാർത്ഥിയുമായി ബൈക്കിൽ കറക്കം, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചപ്പോൾ ആത്മഹത്യാ ശ്രമം

ബൈക്കിൽ കറങ്ങിയ യുവാവിനെയും 14 വയസുള്ള വിദ്യാർത്ഥിയെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച യുവാവ് കത്രികകൊണ്ട് കഴുത്തിന് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു . തടയാൻ ചെന്ന പൊലീസുകാർക്കും പരുക്കേറ്റു. കാസർകോട് അമ്പലത്തറ പൊലീസ് സ്റ്റേഷനിലാണ്അസംഭവം. അസ്റ്റിലായ യുവാവ് കാസർകോട് ഉളിയത്തടുക്ക സ്വദേശി മുഹമ്മദ് സാദിഖി (21) നെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.

Also Read: ബില്‍ ക്ലിന്‍റനുവരെ ശുപാര്‍ശക്കത്ത്; മേഡം ഹിലരിക്ക് സ്നേഹാന്വേഷണം; അതാണ് ഉമ്മന്‍ ചാണ്ടി

കുട്ടി സ്കൂളിൽ എത്തിയിട്ടില്ല എന്ന് അധ്യാപകൻ അറിയിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ അധ്യാപകരും വിദ്യാർത്ഥിനിയുടെ മാതാവും പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്നാണ് സൈബർ സെല്ലിൻ്റെ സഹായത്തോടെ ഇരുവരെയും പൊലീസ് കണ്ടെത്തിയത്.തട്ടിക്കൊണ്ടുപോയതിനു അറസ്റ്റിലായ യുവാവ് പൊലീസ് സ്റ്റേഷനിൽ പരാക്രമം കാട്ടുകയായിരുന്നു. സ്റ്റേഷന്റെ തട്ടിൻ പുറത്തു നിന്ന് കത്രിക കൈക്കലാക്കിയ യുവാവ് കഴുത്തിനും കൈക്കും സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച രണ്ടു പൊലീസുകാരുടെ  കയ്യിൽ  മുറിവ് ഏറ്റിട്ടുണ്ട്.

പൊലീസുകാരായ പ്രശാന്ത്, സുനിൽ എന്നിവർക്കാണ് പരുക്കേറ്റത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രശാന്തിനാണ് സാരമായി പരിക്കേറ്റത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പോക്സോ കേസിലുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് വിദ്യാർഥിനി വീട്ടിൽ നിന്നിറങ്ങിയത്. നാലുമാസമായി സ്നാപ്ചാറ്റ് വഴി യുവാവും വിദ്യാർത്ഥിനിയും തമ്മിൽ ബന്ധമുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം അറസ്റ്റിലായ മുഹമ്മദ് സാദിഖിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News