പ്രണയബന്ധം അവസാനിപ്പിച്ചതില്‍ വിഷമം; സോഷ്യല്‍മീഡിയയില്‍ ലൈവില്‍ വന്ന ശേഷം 21കാരന്‍ തൂങ്ങിമരിച്ചു

മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ചു. പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. പ്രശ്‌നങ്ങള്‍ ഫെയ്‌സ്ബുക് ലൈവില്‍ പറഞ്ഞശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി.

മലപ്പുറം നിലമ്പൂര്‍ മുക്കട്ട അയ്യാര്‍പൊയില്‍ മുഹമ്മദ് ജാസിദാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ആറു മാസമായി കൊച്ചിയിലെ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനാണ് ജാസിദ്. ഈ മാസം 31ന് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോവാനിരിക്കെയാണ് ജാസിദിന്റെ ആത്മഹത്യ.

Also Read : നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാര്‍ സഖ്യം; ബിജെപി എംഎല്‍എയെ സ്പീക്കറാക്കാന്‍ നീക്കം

ജാസിദിന്റെ ഫെയ്‌സ്ബുക്ക് ലൈവ് കണ്ട് പേടിച്ച സുഹൃത്തുക്കള്‍ പുലര്‍ച്ചെ രണ്ടരയോടെ വീട്ടിലെത്തി കുടുംബത്തെ വിളിച്ച് ഉണര്‍ത്തി വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ ടെറസിന് മുകളില്‍ മൃതദേഹം കണ്ടെത്തി. ഉടന്‍ തന്നെ നിലമ്പൂര്‍ ‘ജില്ലാ ആശുപത്രയിലെത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News