ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഒടുവില്‍ താഴെയിറക്കി

എറണാകുളം അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തി. പിന്നാലെ റെയില്‍വേ പൊലീസും അഗ്‌നിരക്ഷാസേനയും അനുനയിപ്പിച്ച് യുവാവിനെ യുവാവിനെ താഴെയിറക്കി.

ALSO READ:സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലെർട്ട്

തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാവ് ആത്മഹത്യാ ഭീഷണി. അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പൊലീസ് അറിയിച്ചു.

ALSO READ:നിങ്ങള്‍ ക്യൂവിലാണ്…! എവറസ്റ്റില്‍ ‘ട്രാഫിക് ജാം’; വൈറല്‍ വീഡിയോ

യുവാവ് കൊല്ലം ചടയമംഗലം സ്വദേശിയാണ്. അങ്കമാലിയില്‍ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News