തൃശൂരിൽ ഹൃദ്രോഗം ബാധിച്ച യുവാവ് ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു

തൃശൂരിൽ ഹൃദ്രോഗം ബാധിച്ച യുവാവ് ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം തേടുന്നു. തൃശൂർ അടാട്ടിൽ വിപിൻ ഹരി (34) ആണ് ഹൃദ്രോഗം ബാധിച്ച് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഹാർട്ട് വാൽവ് മാറ്റിവയ്ക്കാനും ഒരുമാസം തുടർചികിത്സയ്ക്ക് വിധേയമായതിനും 20 ലക്ഷത്തോളം രൂപയുടെ ചിലവ് വന്നിരുന്നു. കഴിഞ്ഞ മാസം ഡിസ്ചാർജ് ആവുകയും തുടർന്ന് കടുത്ത പനിയും ഛർദിയും മൂലം ഇദ്ദേഹത്തെ വീണ്ടും അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

Also Read: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മാറ്റിവച്ച വാൽവും ഇടതുവാൽവും സർജറിയിലൂടെ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നു ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. സർജറിക്കും 2 മാസത്തെ തുടർ ചികിത്സയ്ക്കും 25 ലക്ഷത്തോളം ചിലവ് വരും. ഇതുവരെ ഉള്ള ചികിത്സയ്ക്ക് 23 ലക്ഷം രൂപ ചിലവായിട്ടുണ്ട്. ഇനിയുള്ള 25 ലക്ഷത്തോളം വരുന്ന തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം. ഈ അവസ്ഥയിൽ വിപിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ സഹായിക്കണമെന്ന് കുടുംബം സുമനസുകളോട് അപേക്ഷിക്കുന്നു.

Also Read: ‘രാജ്യത്തെ വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല’: എ എ റഹിം എം പി

Name: VIPIN HARI K

Bank: CSB Muthuvara Branch

Account Number: 0152-07997070-195001

IFSC CSBK0000152

Contact: +91 8089002236 Vindeep (brother)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News