കിങ് കോഹ്ലിയുടെ കൈയ്യൊപ്പുള്ള ക്രിക്കറ്റ് ബാറ്റ് വേണോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്ലൊരു തുക കരുതിവെച്ചോളൂ..ബാറ്റ് വീട്ടിലെത്തും

വയനാടിന്റെ വിങ്ങലൊപ്പാന്‍ പ്രിയ ക്രിക്കറ്റ് താരത്തില്‍ നിന്നും ലഭിച്ച സ്‌നേഹ സമ്മാനം ലേലത്തിനു വെച്ച് യുവാവിന്റെ വ്യത്യസ്ത മാതൃക. 20-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ ലെയ്‌സണ്‍ ഓഫിസറായി സേവനമനുഷ്ഠിച്ച സിബി ഗോപാലകൃഷ്ണനാണ് വയനാട്ടില്‍ മണ്ണെടുത്ത സഹോദരങ്ങള്‍ക്കായി ആഗ്രഹിച്ചു നേടിയ തന്റെ സ്വപ്‌നം ത്യജിക്കാന്‍ തീരുമാനിച്ചത്. കഷ്ടപ്പെട്ടു നേടിയ കിങ് കോഹ്ലിയുടെ കയ്യൊപ്പുള്ള ബാറ്റ് വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി ലേലത്തിനു വെച്ചിരിക്കുകയാണ് സിബി. 20-20 ക്രിക്കറ്റിനായി അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായുണ്ടായിരുന്ന 35 ദിവസങ്ങളിലെ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് സിബി ഗോപാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നതിങ്ങനെയാണ്.

ALSO READ: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നേട്ടം; എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാല 9-ാം സ്ഥാനത്ത്

‘അനിശ്ചിതത്വത്തിന്റെ ഭംഗിയാകെ കോരിനിറച്ച് ഓരോ നിമിഷങ്ങളെയും ഉദ്വേഗജനകമാക്കുന്ന ക്രിക്കറ്റെന്ന കായിക കലയെ സിരകളിലാവാഹിച്ച് ഓരോ കളിക്കാരുടെയും കൂടെ നിന്ന അപൂര്‍വ നിമിഷങ്ങളിലൊന്നില്‍ കൂടെക്കൂട്ടിയ ഒരു ആഗ്രഹമായിരുന്നു കിങ് കോഹ്ലിയുടെ കയ്യില്‍ നിന്നും പൂര്‍ണമായ കയ്യൊപ്പുള്ള ഒരു ബാറ്റ്. സഹതാരങ്ങള്‍ പോലും ആരാധനയോടും ബഹുമാനത്തോടും കാണുന്ന കോഹ്ലിയോട് ഈ ആഗ്രഹം പറയുന്നത് ലോകകപ്പ് നേടി നാട്ടിലേക്ക് വിമാനം കയറുന്നതിനു മുന്‍പാണ്. തിരക്കിനിടയിലും ഒരു പുഞ്ചിരിയോടെ അദ്ദേഹം ആഗ്രഹം നിവര്‍ത്തിച്ചു തന്നു. തന്റെ സ്വകാര്യ ശേഖരത്തില്‍ ഗതകാലങ്ങളെ ഓര്‍ത്തെടുത്ത് ലാളിക്കാനായി കരുതിവെച്ച ആ ബാറ്റ് ഇപ്പോഴും കയ്യിലുണ്ട്. പക്ഷേ, വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി ഉരുള്‍പൊട്ടലുണ്ടായ ഈ കെട്ടകാലത്ത് ഞാന്‍ എന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്. വിരാടിന്റെ പൂര്‍ണ കൈയ്യൊപ്പു വീണ ആ ബാറ്റ് ഞാന്‍ ലേലത്തില്‍ വെ്‌യ്ക്കുന്നു.

ALSO READ: വഖഫ് ബില്‍; കേന്ദ്രം ധൃതിപിടിച്ചു കൊണ്ടുവന്നതില്‍ ഗൂഢലക്ഷ്യം; പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്‌ വഖഫ് ബോര്‍ഡ്

ഏറ്റവും ഉയര്‍ന്ന തുക നല്‍കുന്നയാളിന് ആ ബാറ്റ് ഇനി സ്വന്തമാക്കാം. മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും’.- സിബി ഗോപാലകൃഷ്ണന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചു. മറ്റുള്ളവരുടെ വേദനയും ദു:ഖവും അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സിബിയുടെ നല്ല മനസ്സിന് ആശംസകളുമായി ഒട്ടേറെ ആളുകളാണ് സിബിയ്ക്ക് അഭിനന്ദനക്കുറിപ്പുകളുമായി ഈ പോസ്റ്റിനു താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News